Yeshuveppole aakuvan yeshuvin vaakku
Verse 1യേശുവേപ്പോലെ ആകുവാൻ യേശുവിൻ വാക്കു കാക്കുവാൻ
യേശുവേനോക്കി ജീവിപ്പാൻ-ഇവയെ കാംക്ഷിക്കുന്നു ഞാൻ
Verse 2ഉറപ്പിക്കെന്നെ എൻ നാഥാ നിറയ്ക്കയെന്നെ ശുദ്ധാത്മാ
ക്രിസ്തൻ മഹത്വത്താലെ ഞാൻ മുറ്റും നിറഞ്ഞു ശോഭിപ്പാൻ
Verse 3ശൈശവ പ്രായ വീഴ്ചകൾ-മോശയാലുള്ള താഴ്ചകൾ
നീക്കുക എല്ലാം നായകാ ഏകുക നിൻ സമ്പൂർണ്ണത
Verse 4പ്രാർത്ഥനയാൽ എപ്പോഴും ഞാൻ-ജാഗരിച്ചുപോരാടുവാൻ
നിന്റെ സഹായം നൽകുക-എന്റെ മഹാപുരോഹിതാ
Verse 5വാഗദത്തമാം നിക്ഷേപം ഞാൻ ആകയെൻ സ്വന്തമാക്കുവാൻ
പൂർണ്ണപ്രകാശം രക്ഷകാ-പൂർണ്ണവിശ്വാസത്തെയും താ
Verse 6ഭീരുത്വത്താൽ അനേകരും-തീരെ പിന്മാറി ഖേദിക്കും
ധീരത നല്കുകേശുവേ വീരനാം സാക്ഷി ആക്കുക
Verse 7വാങ്ങുകയല്ല ഉത്തമം-താങ്ങുകയേറെ ശുദ്ധമാം
എന്നു നിന്നോടുകൂടെ ഞാൻ-എണ്ണുവാൻ ജ്ഞാനം നൽകണം
Verse 8തേടുവാൻ നഷ്ടമായതും നേടുവാൻ ഭൃഷ്ടമായതും
കണ്ണുനീർവാർക്കും സ്നേഹം താ-വന്നനിൻ അഗ്നികത്തിക്ക
Verse 9കഷ്ടതയിലും പാടുവാൻ-നഷ്ടമതിൽ കൊണ്ടാടുവാൻ
ശക്തിയരുൾക നാഥനേ-ഭക്തിയിൽ പൂർണ്ണനാക്കുക
Verse 10യേശുവിൻകൂടെ താഴുവാൻ യേശുവിൻകൂടെ വാഴുവാൻ
യേശുവിൽ നിത്യം ചേരുവാൻ-ഇവയെ കാംക്ഷിക്കുന്നു ഞാൻ
Verse 1yeshuveppole aakuvan yeshuvin vaakku kakkuvaan
yeshuve nokki jeevippan-ivaye kamshikkunnu njaan
Verse 2urappikenne en nathha nirakka enne shuddhaathma
kristhan mahathvathale njaan muttum niranju shobhippan
Verse 3shaishava praaya vezhchakal-moshayalulla thazhchakal
neekkuka ellaam nayakaa ekuka nin sampurnnatha
Verse 4prarthanayal eppozhum njaan jagarichu poraduvaan
ninte sahayam nalkuka-ente maha purohitha
Verse 5vagdathamam nikshepam njaan aakayen svonthamakkuvan
purnna prakasham rakshaka-purnna vishvasatheyum thaa
Verse 6bheeruthvathal anekarum-theere pinmaari khedikkum
dheeratha nalkukeshuve veeranam saakshi aakkuke
Verse 7vangukalla uttamam-thangukayere shuddhamam
ennu ninnodukude njaan-ennuvan jnjanam nalkanam
Verse 8theduvan nashtamayathum netuvan bhrishtamayathum
kannuneervarkkum sneham tha-vannunin agnikattikka
Verse 9kashdathayilum paaduvan-nashdamathil kodaduvan
shakthiyarulka nathhane-bhakthiyil poornnanakkuka
Verse 10yeshuvinkude thazhuvan yeshuvinkude vaazhuvan
yeshuvil nithyam cheruvan-ivaye kamshikkunnu njaan
Download Song