Yeshuvin arikil vaa paapi
Verse 1യേശുവിന്നരികിൽ വാ പാപി
ഈശൻ നിൻ ദുരിതങ്ങൾ തീർത്തിടും വേഗം
Verse 2പാപത്തിൽ വളർന്നു നീ നരകത്തീയിൽ വീണു
താപത്താലെരിയാതെ വരിക വൈകാതെ
Verse 3നിൻപാപമഖിലവും തൻ കണ്ണിന്നു മുമ്പാകെ
കാണുന്നായതിനാലെ താണു നീ വേഗം
Verse 4പാപിക്കാശ്രയമായി താനല്ലാതെയില്ലാരും
പാദേ ചേർന്നിടുന്നോരെ പാലിക്കുന്നോരു
Verse 5ആണിപ്പാടുകളുള്ള പാണി നീട്ടിയും കൊണ്ടു
ക്ഷീണരെ വിളിക്കുന്നു കാണുന്നില്ലേ നീ?
Verse 6ഒന്നുകൊണ്ടുമെൻ ചാരേ വന്നിടും നരരെ ഞാൻ
നിന്ദിച്ചു ത്യജിക്കയില്ലെന്നു ചൊന്നൊരു
Verse 7നിന്നെ നോക്കിയും കൊണ്ടുകണ്ണുനീർ ചൊരിയുന്നു
പിന്നെയെന്നു നീ ചിത്തേ ചിന്തിച്ചിടാതെ
Verse 8ഉന്നതൻ വിളികേട്ടു പിന്നാലെ വരികെന്നാൽ
പൊന്നുലോകത്തിലെന്നും സാമോദം വാഴാം
Verse 1Yeshuvinnarikhil vaa paapi
eeshan nin durithangal theerthidum vegam
Verse 2Paapathil valarnnu nee narakatheeyil veenu
thaapatthaaleriyaathe varika vaikaathe
Verse 3Nin paapamakhilavum than kanninnu mumbaake
kaanunnaayathinaale thaazhnu nee vegam
Verse 4Paapikkaashrayamaayi thaanallaatheyillaarum
paade chernnidunnoore paalikkunnoru
Verse 5Aanippaadukalulla paani neettiyum kondu
ksheenare vilikkunnu kaanunnille nee?
Verse 6Onnu kondumen chaare vannidum narare njaan
nindichu thyajikkayillennu chonnnoru
Verse 7ninne nokkiyum kondu kannuneer choriyunnu
pinneyennu nee chitthe chinthichidaathe
Verse 8unnathan vilikettu pinnaale varikennal
ponnu lokathilemnnum saamodam vaazhaam
Download Song