Yeshuvin janame bhayamenthinnakame
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 യേശുവിൻ ജനമേ ഭയമെന്തിന്നകമേ
ലേശവും കലങ്ങേണ്ട
നാമവൻ ദാസരായ് വസിച്ചീടാം
ലോകത്തിലെന്തെല്ലാം ഭവിച്ചാലും ആ..ആ..
ആപത്തനർത്ഥങ്ങളണഞ്ഞാലും
താപം നമുക്കില്ലെന്നറിഞ്ഞാലും
Verse 2 സകലത്തിൻ ലാക്കും അധിപനുമവനാം
ഉലകത്തെ നിർമ്മിച്ചോനും
ആകാശവലയത്തെ രചിച്ചോനും
താണുവന്നുലകത്തിൽ കുരിശേറി ആ..ആ..
മാനവർക്കായി മരിച്ചുയിർത്തേകി
ദാനമായി രക്ഷ നരർക്കായി
Verse 3 മരണത്താൽ മാറുന്നധിപരിൻ പിമ്പേ-
പോയവർ ലജ്ജിക്കുമ്പോൾ
നാമവൻ നാമത്തിൽ ജയ് വിളിക്കും
മരണത്തെ ജയിച്ചൊരു ജയവീരൻ ആ..ആ..
ശരണമായ് തീർന്നതെന്തൊരു ഭാഗ്യം
അവനെയനുഗമിപ്പതു യോഗ്യം
Verse 4 വേഗം ഞാനിനിയും വരുമെന്നു ചൊന്ന്
ലോകം വെടിഞ്ഞ നേതാ-
വേശുതാ-നാരുമില്ലിതുപോലെ
നിത്യത മുഴുവൻ നിലനിൽക്കും ആ..ആ..
പ്രതിഫലം താൻ തരും നിർണ്ണയമായ്
അതിനായ് താൻ വരും അതിവേഗം
Verse 5 പോരുകൾ സഹിച്ചും വൈരിയെ ജയിച്ചും
പാരിതിൽ തിരുനാമം
ഘോഷിപ്പാൻ ചേരുവിനതിമോദം
ഭിന്നതവെടിയാമൊന്നാകാം ആ..ആ..
ഉന്നത ചിന്തയോടുണർന്നീടാം
മന്നവനെ നമുക്കെതിരേൽക്കാം
Verse 1 yeshuvin janame bhayamenthinnakame
leshavum kalangenda
naamavan dasaray vasichedaam
lokathilenthellam bhavichalum aa..aa..
aapath’anarthangal ananjaalum
thapam namukki’llenn’arinjaalum
Verse 2 sakalathin lakkum adhipanumavanaam
ulakathe nirmmichonum
aakasha valayathe rachichonum
thanu’vann’ulakathil kurisheri aa..aa..
manavarkkayi marichuyirtheki
danamaayi raksha nararkkayi
Verse 3 maranathal marunnadhiparin pimpe-
poyavar lajjikkumpol
namavan namathil jayvilikkum
maranathe jayichoru jayaveran aa..aa..
sharanamaay thernna’thenthoru bhaagyam
avane’yanugamippathu yogyam
Verse 4 vegam njaan iniyum varumennu chonne
lokam vedinja nethaa-
yeshutha’narumilli’thupole
nithyatha muzhuvan nilanilkkum aa..aa..
prathiphalam thaan tharum nirnnayamaay
athinay thaan varum athivegam
Verse 5 porukal sahichum vairiye jaichum
parithil thiru namam
ghoshippan cheruvin’athimodham
bhinnatha vediyam’onnakam aa…aa..
unnatha chindhayo’dunarnneedam
mannavane namukethirelkam
Download Song
Cancel
Download