യേശുവിൻ കൂടുള്ള യാത്ര ആനന്ദമെ
ആ മാർവ്വോടു ചേർന്നിരുന്നാൽ ഭയമില്ലായെ
Verse 2
അൻപേറുന്ന കൈകളാൽ അത്ഭുതമായി നടത്തിടും
മാധുര്യമേറും മൊഴികളാൽ താൻ സ്നേഹമെന്നോട് പങ്കു വയ്ക്കും
ഒറ്റയ്ക്കു വിടുകയില്ല മടുത്തു മാറുകയില്ല
അന്ത്യം വരെ ആ ചൂടു മതി യേശു എന്റെ കൂടെ മതി
Verse 3
ഇരുളേറും രാത്രിയിൽ വഴി ഏതെന്നറിയില്ല
തിര ഉയരും യാമത്തിൽ തീരം ഒന്നും കാണില്ല
ഒന്നു ഞാൻ അറിയുന്നെന്നെ വിളിച്ച ദൈവം വിശ്വസ്തൻ
കൺമണിപോൽ കാക്കുന്നവൻ കൂടെയുണ്ട് കാവലായ്
പെരുവെള്ളവും തോറ്റുപോകുമെ
യേശുവിൻ കൈകൾ താങ്ങി നടത്തുമെ യേശുവിൻ…
Verse 4
ഓരോ ചുവടും അത്ഭുതമെ യേശു തരും അനുഭവമെ
നന്ദി ചൊല്ലി തീർക്കുവാൻ ആവതില്ല തെല്ലുമെ,
ഇരവിലും പകലിലും യേശു എന്റെ പാലകൻ
വീട്ടിലെത്തുവോളം എന്നെ കൈ വിടാത്ത സ്നേഹിതൻ
നിത്യ സ്നേഹമെ നിസ്തുല്യ സ്നേഹമെ
നിത്യതയോളം നിലനിൽക്കും ബന്ധമെ യേശുവിൻ…
Verse 1
yeshuvin koodulla yathra anandame
aa marvodu chernnirunnal bhayamillaye
Verse 2
anperunna kaikalal albhutham ayi nadathidum
madhuryamerum mozhikalal than snehamennod pangku vaykkum
ottakku vidukayilla, maduthu marukayilla
anthyam vare aa choodu mathi yeshu ente koode mathi