LyricFront

Yeshuvin padathil en kannerthullikal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുവിൻ പാദത്തിൽ എൻ കണ്ണീർത്തുള്ളികൾ ഫലം തന്നു പൂർണ്ണമായ് വിടുതലേകീ ദീർഘനാൾ എന്നുടെ ജീവൻ കവർന്ന ആ ഭാരം മുഴുവനും പറന്നുപോയീ
Verse 2
അത്ഭുതം ആണു ഞാൻ യേശുവിൽ ആയി ഞാൻ ആനന്ദപൂർണ്ണമെൻ ജീവിതം ആർക്കും ലഭിക്കാത്ത ശ്രേഷ്ഠമാം ഭോജനം അനുദിനം അനുഭവിച്ചിടുന്നു ഞാൻ
Verse 3
കഷ്ടതയും നിത്യനിന്ദയും തീർന്നു ഞാൻ യേശുവിൻ സ്നേഹത്തിൽ നിറഞ്ഞുനിന്നു എല്ലാം സഹിക്കാനും എല്ലാം ക്ഷമിപ്പാനും യേശുവിൻ കൃപയിൽ ഞാൻ ഉറച്ചുനിന്നു
Verse 4
കൂലി ലഭിച്ചിടാൻ കാലം അടുത്തു നാം കാഹളം കേട്ടിടാറായ് കർത്തൻ വരവിനായ് കാതോർത്ത് ഇരിക്കാം കാൽകൾ ഇടറാതെ നാം

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?