Yeshuvin padathil en kannerthullikal
Verse 1യേശുവിൻ പാദത്തിൽ എൻ കണ്ണീർത്തുള്ളികൾ
ഫലം തന്നു പൂർണ്ണമായ് വിടുതലേകീ
ദീർഘനാൾ എന്നുടെ ജീവൻ കവർന്ന
ആ ഭാരം മുഴുവനും പറന്നുപോയീ
Verse 2അത്ഭുതം ആണു ഞാൻ യേശുവിൽ ആയി ഞാൻ
ആനന്ദപൂർണ്ണമെൻ ജീവിതം
ആർക്കും ലഭിക്കാത്ത ശ്രേഷ്ഠമാം ഭോജനം
അനുദിനം അനുഭവിച്ചിടുന്നു ഞാൻ
Verse 3കഷ്ടതയും നിത്യനിന്ദയും തീർന്നു ഞാൻ
യേശുവിൻ സ്നേഹത്തിൽ നിറഞ്ഞുനിന്നു
എല്ലാം സഹിക്കാനും എല്ലാം ക്ഷമിപ്പാനും
യേശുവിൻ കൃപയിൽ ഞാൻ ഉറച്ചുനിന്നു
Verse 4കൂലി ലഭിച്ചിടാൻ കാലം അടുത്തു നാം
കാഹളം കേട്ടിടാറായ്
കർത്തൻ വരവിനായ് കാതോർത്ത് ഇരിക്കാം
കാൽകൾ ഇടറാതെ നാം
Verse 1yeshuvin paadatthil en kanneer tthullikal
phalam thannu poornnamaay viduthalekee
deerghanaal ennude jeevan kavarnna
aa bhaaram muzhuvanum parannupoyee
Verse 2athbhutham aanu njaan yeshuvil aayi njaan
aananda poornnamen jeevitham
aarkkum labhikkaattha shreshdtamaam bhojanam
anudinam anubhavicchidunnu njaan;-
Verse 3kashdathayum nithyanindayum theernnu njaan
yeshuvin snehatthil niranju ninnu
ellaam sahikkaanum ellaam kshamippaanum
yeshuvin kripayil njaan uracchu ninnu;-
Verse 4kooli labhicchidaan kaalam adutthu naam
kaahalam kettidaaraay
kartthan varavinaay kaathortthe irikkaam
kaalkal idaraathe naam;-
Download Song