Yeshuvin pinpe poyidum njaanum
Verse 1യേശുവിൻ പിൻപേ പോയിടും ഞാനും
പിൻമാറുകില്ല യാത്രമദ്ധ്യേ
ആരെല്ലാം എന്നെ തള്ളിയെന്നാലും
പിൻമാറുകില്ല ഒരിക്കലുമേ
Verse 2ശൂന്യനാം എന്മേൽ ജീവനെ നൽകി
മാന്യനായ് തീർത്ത സ്നേഹമോർത്താൽ
എന്തു ഞാൻ നൽകും യേശുവേ നാഥാ
പൂർണ്ണമായ് എന്നെ തന്നിടുന്നേ
Verse 3അമ്മയേക്കാളും സ്നേഹിച്ചു എന്റെ
തിന്മ മറന്നു നന്മ നൽകി
എന്തു ഞാൻ നൽകും നിൻ സ്നേഹമോർത്താൽ
നന്ദിയാൽ പാടും എന്നുമെന്നും
Verse 4പാപിയാമെന്നെ നേടിടുവാനായ്
യാഗമായ് തീർന്ന ത്യാഗമോർത്താൽ
എന്തു ഞാൻ നൽകും എൻ പ്രാണ നാഥാ
നിൻ വേല ചെയ്യും അന്ത്യം വരെ
Verse 1Yeshuvin pinpe poyidum njaanum
pinmarukilla yaathra maddhye
aarellaam enne thalliyennaalum
pinmarukilla orikkalume
Verse 2shoonyanaam en mel jeevane nalki
manyanaay thertha snehamorthaal
enthu njaan nalkum yeshuve naatha
poornnamaay enne thannidunne
Verse 3ammayekkaalum snehichu ente
thinma marannu nanma nalki
enthu njaan nalkum nin snehamorthaal
nandiyaal paadum ennumennum
Verse 4paapiyaamenne nediduvaanaay
yagamaay thernna thyaagamorthaal
enthu njaan nalkum en prana naathaa
nin vela cheyyum anthyam vare
Download Song