LyricFront

Yeshuvin sakshiyai pokunnu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുവിൻ സാക്ഷിയായ് പോകുന്നു ഞാനിന്നു ക്രൂശിൻ പാതയിൽ ഹാ എനിക്കെത്രയോ യോഗ്യമതാകയാൽ ഞാൻ മഹാ ഭാഗ്യവാൻ
Verse 2
വിശ്വാസത്താലിന്നു പോകുന്നു ഞാൻ സ്വന്ത ശാശ്വത നാട്ടിൽ മന്നിൽ ഞാനന്യൻ ക്രിസ്തുവിൽ ധന്യ- നെന്നതു നിർണ്ണയം
Verse 3
മന്നിൻ മഹിമകൾ മാനധനാദിക- ളെന്നിവയല്ലാ ക്രിസ്തുവിൻ നിന്ദ നിത്യ ധനമെ ന്നെണ്ണീ പോകുന്നേൻ
Verse 4
ആശ്വാസദായകൻ വിശ്വാസനായകൻ സൽപ്രകാശകൻ പാതയിലെന്നും നല്ലൊളി തന്നും നടത്തിടുന്നെന്നെ
Verse 5
പുത്തനാം ശാലേമിലെത്തിയെൻ രാജനെ കാണും വേഗത്തിൽ നിത്യ സന്തോഷഗീതങ്ങളോടെ തൻ പാദം ചേരും ഞാൻ
Verse 6
കാൽവറി മാമലമേട്ടിൽ: എന്ന രീതി
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?