Yeshuvin sakshiyai pokunnu
Verse 1യേശുവിൻ സാക്ഷിയായ് പോകുന്നു ഞാനിന്നു
ക്രൂശിൻ പാതയിൽ
ഹാ എനിക്കെത്രയോ യോഗ്യമതാകയാൽ
ഞാൻ മഹാ ഭാഗ്യവാൻ
Verse 2വിശ്വാസത്താലിന്നു പോകുന്നു ഞാൻ സ്വന്ത
ശാശ്വത നാട്ടിൽ
മന്നിൽ ഞാനന്യൻ ക്രിസ്തുവിൽ ധന്യ-
നെന്നതു നിർണ്ണയം
Verse 3മന്നിൻ മഹിമകൾ മാനധനാദിക-
ളെന്നിവയല്ലാ
ക്രിസ്തുവിൻ നിന്ദ നിത്യ ധനമെ
ന്നെണ്ണീ പോകുന്നേൻ
Verse 4ആശ്വാസദായകൻ വിശ്വാസനായകൻ
സൽപ്രകാശകൻ
പാതയിലെന്നും നല്ലൊളി തന്നും
നടത്തിടുന്നെന്നെ
Verse 5പുത്തനാം ശാലേമിലെത്തിയെൻ രാജനെ
കാണും വേഗത്തിൽ
നിത്യ സന്തോഷഗീതങ്ങളോടെ
തൻ പാദം ചേരും ഞാൻ
Verse 6കാൽവറി മാമലമേട്ടിൽ: എന്ന രീതി
Verse 1Yeshuvin sakshiyai pokunnu njaaninnu
krooshin paathayil
Ha! ennikkethrayo yogyamathakayaal
njaan mahaa bhaagayavaan
Verse 2vishvasathalinnu pokunnu njaan svantha
shashvatha naattil
mannil njaananyan kristhuvil dhanyan
ennathu nirnnayam;-
Verse 3mannin mahimakal mana dhanaadika-
lennivayalla
kristhuvin ninda nithya dhaname
nnenni pokunnen;-
Verse 4aashvasadayakan vishvasa naayakan
salprakaashakan
pathayilennum nalloli thannu
nadathidunnenne;-
Verse 5puthanam shalemilethiyen raajane
kaanum vegathil
nithya santhosha gethangalode
than padam cherum njaan;-
Verse 6‘Kaalvary maamalamettil’ enna reethi
Download Song