യേശുവിനെ ഞാൻ സ്തുതിച്ചീടട്ടെ
നന്ദിയോടെന്നും വാഴ്ത്തീടട്ടെ
എന്നുടെ പാപം ക്രൂശതിൽ തീർത്ത
പൊന്നു കർത്താവേ നിനക്ക് സ്തോത്രം
Verse 2
പൂർണ്ണഹൃദയത്തോടെ-ഞാൻ നിന്നെ സ്തുതിക്കും
അത്ഭുതങ്ങളെയെല്ലാം-ഞാനെന്നും വർണ്ണിക്കും
നാവിന്മേൽ പുകഴ്ത്തും-എന്നുമുല്ലസിക്കും
യേശുവിൻ നാമം എന്നെന്നും കീർത്തിക്കും
Verse 3
ഏതു പ്രശ്നം വന്നാലും- യേശു മാത്രം ആശ്രയം
എന്നുമെന്നെ നടത്തും- ജയത്തിലേക്കെത്തിക്കും
ദുഷ്ടങ്കൽ നിന്നു നീ രക്ഷിച്ചു കാത്തിടും
കഷ്ടകാലത്തു നീ-അഭയസ്ഥാനം തന്നെ