Yeshuvinte naamame shaashvathamaam
Verse 1യേശുവിന്റെ നാമമേ ശാശ്വതമാം നാമമേ
ആശ്രിതർക്കഭയമാം സങ്കേതമേ
തുല്യമില്ലാ നാമമേ - എല്ലാ നാവും വാഴ്ത്തുമേ
വല്ലഭത്വമുള്ള ദിവ്യനാമമേ
Verse 2മൂവുലകിലും മേലായനാമമേ
നാകലോകരാദ്ധ്യവന്ദ്യനാമമേ
മാധുര്യമേറിടും-മാനസം മോദിക്കും
മഹോന്നതൻ ദിവ്യനാമം വാഴ്ത്തുമ്പോൾ
Verse 3കല്ലറ തകർത്തുയിർത്ത നാമമേ
ചൊല്ലുവാനാകാത്തെ ശക്തനാമമേ
അത്ഭുതനാമമേ-അതിശയനാമമേ
പ്രത്യാശ നൽകിടുന്ന പുണ്യനാമമേ
Verse 4പാരിൽ നിന്നു തന്റെ നാമം മായ്ക്കുവാൻ
വീറുകാട്ടിയോർ തകർന്നടിഞ്ഞുപോയ്
പ്രതാപമോടിതാ പ്രശോഭപൂരിതം
ഭൂമണ്ഡലം നിറഞ്ഞതേക നാമമേ
Verse 5മണ്ണും വിണ്ണുമൊന്നായ് ചേർക്കും നാമമേ
തൻ വിശുദ്ധരൊന്നായ് പാടും നാമമേ
സിംഹാസനസ്ഥനാം - ക്രിസ്തേശുനായകൻ
എൻ നെറ്റിമേൽ - തരുമവന്റെ നാമവും
Verse 1yeshuvinte naamame shaashvathamaam naamame
aashritharkkabhayamaam sangkethame
thulyamillaa naamame - ellaa naavum vaazhtthume
vallabhathvamulla divyanaamame
Verse 2moovulakilum melaayanaamame
naaka lokaraaddhya vandya naamame
maadhuryameridum maanasam modikkum
mahonnathan divyanaamam vaazhtthumpol;-
Verse 3kallara thakartthuyirththa naamame
cholluvaanaakaatthe shaktha naamame
athbhuthanaamame-athishaya naamame
prathyaasha nalkidunna punya naamame;-
Verse 4paaril ninnu thante naamam maaykkuvaan
veerukaattiyor thakarnnadinjnjupoy
prathaapamodithaa prashobha pooritham
bhoomandalam niranjnjatheka naamame;-
Verse 5mannum vinnumonnaay cherkkum naamame
than vishuddharonnaay paadum naamame
simhaasanasthhanaam - kristheshunaayakan
en nettimel - tharumavante naamavum;-
Download Song