Yeshuvodu chernirippathethra modame
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 യേശുവോടു ചേർന്നിരിപ്പതെത്ര മോദമേ!
യേശുവിന്നായ് ജീവിക്കുന്നതെത്ര ഭാഗ്യമേ!
ആശ തന്നോടെന്നുമെന്നിൽ വർദ്ധിച്ചിടുന്നേ
ആശു തന്റെ കൂടെ വാഴാൻ കാംക്ഷിച്ചിടുന്നേ
Verse 2 പോക്കിയെന്റെ പാപമെല്ലാം തന്റെ യാഗത്താൽ
നീക്കിയെന്റെ ശാപമെല്ലാം താൻ വഹിച്ചതാൽ
ഓർക്കുന്തോറും സ്നേഹമെന്നിൽ വർദ്ധിച്ചിടുന്നേ
പാർക്കുന്നേ തൻ കൂടെ വാഴാൻ എന്നു സാദ്ധ്യമോ!
Verse 3 ശ്രേഷ്ഠമേറും നാട്ടിലെന്റെ വാസമാക്കുവാൻ
ശോഭയേറും വീടെനിക്കൊരുക്കിടുന്നവൻ
കൈകളാൽ തീർക്കാത്ത നിത്യപാർപ്പിടം തന്നിൽ
വാണിടുന്ന നാളിനായ് ഞാൻ നോക്കിപ്പാർക്കുന്നേ
Verse 4 അന്നു തീരുമെന്റെ കഷ്ടം ഇന്നീ മന്നിലെ
അന്നു മാറുമെന്റെ ദുഃഖം നിശ്ചയം തന്നെ
അന്നു തന്റെ ശുദ്ധരൊത്തു പാടി ആർക്കുമേ
എന്നെനിക്കു സാദ്ധ്യമോ മഹൽ സമ്മേളനം!
Verse 5 നല്ലവനേ വല്ലഭനേ പൊന്നു കാന്തനേ!
അല്ലൽ തീർക്കാനെന്നു വന്നു ചേർത്തിടുമെന്നെ?
തുല്യമില്ലാ മോദത്തോടെ വീണകളേന്തി
ഹല്ലേലുയ്യാ ഗാനം പാടി വാണിടുവാനായ്
Verse 1 yeshuvodu chernnirippathethra modame
yeshuvinnay jeevikkunnathethra bhaagyame
aasha thannodennumennil varddhichedunne
aashu thante kude vaazhaan kamshichedunne
Verse 2 pokkiyente paapamellaam thante yaagathal
neekkiyente shaapamellam thaan vahichathal
orkumthorum snehamennil varddhichedunne
parkunne than kude vaazhaan ennu saaddhyamo
Verse 3 shreshtamerum naattilente vaasamaakkuvaan
shobhayerum veedenikkorukkidunnavan
kaikalal therkkaatha nithya parppidam thannil
vannidunna nalinay njaan nokkipparkunne
Verse 4 annu theerumente kashdam inneemannile
annu marumente dhukkamnichayam thanne
annu thante shudharothu padiarkkume
ennenikku sadhyamo mahal sammelanam;-
Verse 5 nallavane vallabhane ponnukandhane
allel theerkanennu vannu cherthidumenne
thulyamilla modathode veenakalenthi
halleluyaa gaanam paadi vaniduvanayi
Download Song
Cancel
Download