LyricFront

Yisrayelin daivam rakshakanay

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യിസ്രായേലിൻ ദൈവം രക്ഷകനായ് സ്വർഗ്ഗത്തിൽ വാഴുന്നുണ്ടക്ഷയനായ് ദുഃഖങ്ങളിൽ അവൻ ആശ്വാസവും രോഗങ്ങളിൽ സൗഖ്യദായകനും
Verse 2
കല്ലായ എന്നുള്ളം വൻ ഭാരത്താൽ എല്ലാം നശിച്ചു ഞാൻ താളടിയായ് തേടി വന്നേശു ഇന്നെനിക്കായ് വീടൊന്നൊരുക്കി തൻ നിത്യതയ്ക്കായ്
Verse 3
സ്തോത്രയാഗം അങ്ങേയ്ക്കർപ്പിക്കുന്നേ-എൻ പ്രാർത്ഥന സ്വർഗ്ഗം കൈക്കൊള്ളണമേ ആശ്വാസ കാലങ്ങൾ നോക്കി പാർത്തെൻ യേശുവേ നിൻ പാദം കുമ്പിടുന്നേ
Verse 4
എന്നും ഞാനേശുവിൻ സ്വന്തമത്രേ നന്ദികൊണ്ടെന്മനം തിങ്ങിടുന്നു എല്ലാ പ്രത്യാശയും നിന്നിലത്രെ-എൻ വല്ലഭനെ വേഗം വന്നീടണേ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?