LyricFront

Yisrayelin daivamennum ninte

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യിസ്രായേലിൻ ദൈവമെന്നും നിന്റെ കാവലുള്ളതിനാൽ തന്റെ കോട്ടയ്ക്കുള്ളിൽ നിന്നെ കോട്ടം കൂടാതെ കാത്തു രക്ഷിക്കുന്നതാൽ(2)
Verse 2
മനമെ കലങ്ങിടേണ്ട, ഭ്രമിച്ചിടേണ്ട ആകുലം വേണ്ട(2)
Verse 3
മരുഭൂമിയിൽ ഏകനായ് തീർന്നാലും ആഹാരമില്ലാതെ വലഞ്ഞാലും(2) ജീവമന്നാ തന്നു നിന്നെ പോറ്റിടുവാൻ യിസ്രായേലിൻ ദൈവമുള്ളതിനാൽ(2);­ മനമേ...
Verse 4
സിംഹക്കുഴിയിൽ വീണുപോയെന്നാലും അഗ്നികുണ്ഠത്തിൽ അകപ്പെട്ടു പോയാലും(2) അതിശയകരമായ് നിന്നെ വിടുവിച്ചിടാൻ യിസ്രായേലിൻ ദൈവമുള്ളതാൽ (2);­ മനമേ....
Verse 5
തിരമാലകൾ ആർത്തിരമ്പി വന്നാല്ലും കൊടുങ്കാറ്റടിച്ചു പടകുലഞ്ഞെന്നാലും(2) അമരത്തിരുന്നു നിന്നെ നയിച്ചിടുവാൻ യിസ്രായേലിൻ ദൈവമുള്ളതാൽ(2);­ മനമേ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?