LyricFront

Yisrayelin nathhanayi vazhumeka

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യിസ്രയേലിൻ നാഥനായി വാഴുമേക ദൈവം സത്യ ജീവമാർഗ്ഗമാണു ദൈവം മർത്യനായി ഭൂമിയിൽ പിറന്ന സ്നേഹ ദൈവം നിത്യജീവനേകിടുന്നു ദൈവം
Verse 2
അബ്ബാ പിതാവേ ദൈവമേ അവിടുത്തെ രാജ്യം വരേണമേ അങ്ങയിൻ തിരുഹിതം ഭൂമിയിൽ എന്നെന്നും നിറവേറിടേണമെ
Verse 3
ചെങ്കടലിൽ നീ അന്നു പാത തെളിച്ചു മരുവിൽ മർത്യർക്ക് മന്ന പൊഴിച്ചു എരിവെയിലിൽ മേഘത്തണലായി ഇരുളിൽ സ്നേഹ നാളമായ് സീനായ് മാമലമുകളിൽ നീ നീതി പ്രമാണങ്ങൾ പകർന്നേകീ
Verse 4
മനുജനായ് ഭൂവിൽ അവതരിച്ചു മഹിമയിൽ ജീവൻ ബലികഴിച്ചു തിരു നിണവും ദിവ്യ ഭോജ്യവുമായ് ഈ ഉലകത്തിൻ ജീവനായ് വഴിയും സത്യവുമായവനെ നിൻ തിരുനാമം വാഴ്ത്തുന്നു

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?