LyricFront

Yisrayelin sena naayakaneshu raajan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യിസ്രായേലിൻ സേന നായകനേശു രാജൻ പരിപാലകൻ എന്നാത്മ കാവൽക്കാരൻ മയങ്ങുകില്ല തെല്ലും ഉറങ്ങുകില്ല ഒരു നാളും എന്നെ കൈവെടിയുകില്ല...
Verse 2
ഒരു സൈന്യം എൻ നേരെ പാളയമിറങ്ങിയാലും പിൻവാങ്ങുകില്ലൊരു നാളിലും ഞാൻ യഹോവ എന്നുമെൻ ജീവബലം എൻ ഹൃദയം തെല്ലും കുലുങ്ങുകയില്ല...
Verse 3
കൂരിരുൾ താഴ്-വര നടുവിൽ നടന്നീടിലും കർത്തൻ കരമെനിക്കവലംബമേ! പഴി ദുഷി നിന്നകൾ പെരുകീടുമ്പോൾ പരത്തിലെൻ പ്രതിഫലം ഏറിടുന്നേ!
Verse 4
മരുവിലെൻ സഹായവും പരിചയും കോട്ടയുമേ ഏകനായ് എന്നെ നടത്തുവാൻ കൃപയൊന്നു മാത്രമെൻ ആധാരമേ! യേശുവെപ്പോൽ ഞാനും ജീവിക്കുവാൻ...
Verse 5
അകലെയെൻ ആനന്ദ പുരമിതാ കാണുന്നു ഞാൻ അവിടമാണേഴയിൽ പ്രിയ ഭവനം മരണത്തിൻ ശക്തിയെ ജയിച്ചു ഞാനും അനശ്വരമാം ഗേഹം പൂകീടുമേ!

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?