LyricFront

Yisrayelin shree yahova ennidayan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യിസ്രയേലിൻ ശ്രീ യഹോവ എന്നിടയനതുമൂലം വിശ്രമമേ പച്ചദർഭ ശയ്യയിൽ പാന- മശ്രമമായ് ശാന്തതോയ പൊയ്കയിൽ
Verse 2
നാശപാഥേ നിന്നവൻ തൻ നാമനൊന്നുകൊണ്ടു മമ മാനസതാർ തിരിയിച്ചു ശ്ലാഘമായ് നീതി- മാർഗ്ഗമതിൽ നടത്തുന്നു യോഗ്യമായ്
Verse 3
വൻ മരണ താഴ്ച്ചയിൽ ഞാൻ ചരിച്ചീടിലുമൊരു തിന്മയും ഭയപ്പെടുകയില്ല ഞാൻ നിൻ- ചെങ്കോലെനിക്കു സമാശ്വാസമല്ലയോ
Verse 4
ശത്രു ചാരെ നീയെനിക്കു മുമ്പിൽ മേശ ഒരുക്കുന്നു ചിത്രമെണ്ണയൊഴുകുന്നെൻ മൗലിയിൽ പാന- പാത്രവും കവിഞ്ഞു കൃപാചോലയിൽ
Verse 5
നന്മ ദയ എന്നിവയെൻ ജീവനുള്ള കാലമെല്ലാം ഉണ്മയിലെന്നെ തുടരും തോഷമായ് ദൈവ- മന്ദിരെ പാര്‍ക്കുമെന്നും ഞാൻ മോദമായ്

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?