LyricFront

Yogyanaam ente yeshuvinaayi

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യോഗ്യനാം എന്റെ യേശുവിനായി പാടീടും ഹല്ലേലൂയ്യാ രക്ഷകനാം എൻ ക്രിസ്തുവിനായി പാടീടും ഹല്ലേലൂയ്യാ (2)
Verse 2
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ (2)
Verse 3
കോടകോടി ജനം ഒന്നിച്ചു പാടും സ്വർണ്ണതെരുവീഥിയിൽ വീണകൾ മീട്ടി കാന്തനെ നോക്കി മോദത്താൽ പാടീടും ഞാൻ (2)
Verse 4
സർവ്വ ഗോത്രത്തിൽ നിന്നും ഭാഷയിൽ നിന്നും ആയിരം ആയിരങ്ങൾ എല്ലാ ദേശത്തിൽ നിന്നും വർണ്ണത്തിൽ നിന്നും കുഞ്ഞാടെ ആരാധിക്കും (2)
Verse 5
ആദ്യനുമായോൻ അന്ത്യനുമായോൻ സർവ്വ ശക്തിയുമുള്ളോൻ മഹത്വത്തിൻ പ്രഭയും തത്വത്തിൻ മുദ്രയും സൗന്ദര്യ സമ്പൂർണ്ണനും (2)
Verse 6
ദാവീദിൻ താക്കോൽ കയ്യിൽ ഉള്ളവനും വിശുദ്ധനും സത്യവാനും ജയിക്കുവനെ ആലയ തൂണാക്കും സഭയുടെ നാഥനായോൻ (2)
Verse 7
പരിശുദ്ധ രക്തം ചൊരിഞ്ഞു ക്രൂശിങ്കൽ രക്ഷയും ഏകിയോനെ സ്വർഗ്ഗ താതനു വേണ്ടി പുരോഹിതൻ ആക്കി രാജ്യവും ആക്കിയതാൽ (2)
Verse 8
സൂര്യൻ താൻ ശക്തിയാൽ ശോഭിക്കും പോലെ തൻ മുഖ കാന്തി കണ്ടീടുമ്പോൾ വണങ്ങീടും എന്നും ജീവൻ ഉള്ളവനെ വീണു നമസ്‌കരിക്കും (2)
Verse 9
പെരുവെള്ളം ഇരച്ചിൽ പോൽ ശബ്ദം ഉള്ളോനെ (ഏഴ്) നക്ഷത്രം വലം കയ്യിലും അധരത്തിൽ നിന്നും ഇരുവായ് ത്തലയാം വാൾ എന്നും പുറപ്പെടുന്നു (2)
Verse 10
പൊൻ നിലവിളക്കിൻ നടുവിൽ നിലയങ്കിയും മാറത്ത് പൊൻകച്ചയും വെള്ളയാം മുടിയും അഗ്‌നിയിൻ കണ്ണും കാൽ തീയിൽ വെള്ളോടു പോൽ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?