LyricFront

Yohannaan chaariya thirumaarvvil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യോഹന്നാൻ ചാരിയ തിരുമാർവ്വിൽ ഞാനും ചാരേട്ടൻ യേശു ദേവാ ആഹൃത്തിൻ സ്നേഹത്തിൻ സ്പന്ദനങ്ങൾ എന്നിലും നിറയട്ടെൻ യേശു ദേവാ...
Verse 2
വ്യാധികൾ കൊണ്ടു വലഞ്ഞവരെ ആധികൾ നീക്കി നീ സൗഖ്യമാക്കി (2) ആഹൃത്തിൻ സ്നേഹത്തിൻ സ്പന്ദങ്ങൾ എന്നിലും നിറയട്ടെൻ യേശു ദേവാ... (2)
Verse 3
മരുഭൂമിയിൽ വിശന്നായിരങ്ങൾ മനസ്സലിഞ്ഞവർക്കു നീ അപ്പമേകി (2) ആഹൃത്തിൻ സ്നേഹത്തിൻ സ്പന്ദങ്ങൾ എന്നിലും നിറയട്ടെൻ യേശു ദേവാ...(2)
Verse 4
കുഷ്ഠം നിറഞ്ഞതാൽ ഭ്രഷ്ടരായി ഉറ്റവർ പോലും വെറുത്തവരെ (2) സ്നേഹത്തിൻ കൈ നീട്ടി ചേർത്തവനേ നിറയ്ക്ക നീ എന്നെ ആ സ്നേഹത്തിനാൽ (2)
Verse 5
ക്രൂശിൽ നിൻ പാണി തുളച്ചവർക്കായി "പൊറുക്കണേ" എന്നങ്ങു യാചിച്ചോനെ ആ ഹൃത്തിൻ ദിവ്യമാം ക്ഷമയുമെന്നിൽ തന്നു നിറയ്ക്ക എൻ യേശു ദേവാ... (2)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?