LyricFront

Yorddanakkare kaanunnuyen

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യോർദ്ദാനക്കരെ കാണുന്നുയെൻ വാഗ്ദത്തദേശം ശോഭയായ് ശോഭയായ്-ശോഭയായ് എൻ വാഗ്ദത്തദേശം ശോഭയായ്
Verse 2
യോർദ്ദാൻ നദിയെ തരണം ചെയ്യുമെൻ രക്ഷകൻ ബോട്ടിൽ ധൈര്യമായ് ധൈര്യമായ്- ധൈര്യമായ് എൻ രക്ഷകൻ ബോട്ടിൽ ധൈര്യമായ്
Verse 3
ഓളങ്ങൾ എന്മേൽ കവിഞ്ഞു വരുമ്പോൾ രക്ഷകൻ മാർവ്വിൽ ചാരും ഞാൻ-ചാരും ഞാൻ എൻ രക്ഷകൻ മാർവ്വിൽ ചാരും ഞാൻ
Verse 4
ജീവന്റെ വൃക്ഷത്തെ അക്കരെ ദേശത്തു കാൺകയാൽ ഞാൻ ഓടുന്നു ഓടുന്നു-ഓടുന്നു ഞാൻ അക്കരെ ദേശത്തേക്ക് ഓടുന്നു
Verse 5
വൈണികൾമാരുടെ ഇമ്പഗാനങ്ങൾ കേൾക്കുന്നു ഞാനക്കരെ കേൾക്കുന്നു- കേൾക്കുന്നു ഞാൻ ഹല്ലേലുയ്യാ ഗീതം കേൾക്കുന്നു
Verse 6
യേശുവിൻ കാന്തയായ് നാഥനോടൊത്തു ഞാൻ വാഴുന്ന കാലം ശീഘ്രമായ്- ശീഘ്രമായ് ഞാൻ വാഴുന്ന കാലം ശീഘ്രമായ്
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?