LyricFront

Yudakulapalakanay piranna rajave

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യൂദകുലപാലകനായ് പിറന്ന രാജാവേ-വീണ്ടും മോദമോടീ മേദിനിയിൽ വരുന്ന രാജാവേ
Verse 2
പഴയ പാമ്പിൻ കടിയതേറ്റു മൃതിയടഞ്ഞോരേ-നിത്യം പിഴകൾ പോക്കി ഉയിർകൊടുപ്പാൻ മരിച്ചുയിർത്തോനെ
Verse 3
കഠിന നുകം ചുമലിൽ നിന്നും അഴിച്ചുവിട്ടോനെ-സർവ്വ കുടിലതയും ഒഴിച്ചു കൂടെ പടകിൽ വന്നോനെ
Verse 4
കടലിൻ മീതെ നടന്നുവന്നു പടകിൽ കയറീടും-കാന്തൻ കൊടിയകാറ്റിൽ അമർച്ച നൽകി കരയ്ക്കിറക്കീടും
Verse 5
കഠിനവ്യാധി കുടികൊണ്ടിടും കുടിലജാതിക്കാ-ർക്കെല്ലാം ഉടനടി നൽസുഖം കൊടുക്കും പരമവൈദ്യനെ
Verse 6
തലയിൽ എണ്ണ പകർന്നു മെയ്യിൽ കുളിർമ്മ തന്നിടും സീയോൻ മലയിൽ പെയ്യുംകൃപയിൻ മഞ്ഞാൽ വനങ്ങൾ പൂത്തിടും
Verse 7
ഉടൽ പൊതിവാൻ പുടവതരും പുതിയ സൗധത്തിൽ പൊന്നിൻ മകുടമേകും തലയിൽ വയ്ക്കാൻ പിതൃസാന്നിദ്ധ്യത്തിൽ
Verse 8
പുതിയഗീതം സഭയിൽ പാടാൻ വരംതരുന്നോനെ-കൈയ്യിൽ പുതിയ കൊടി പിടിച്ചീടുവാൻ ബലം തരുന്നോനെ
Verse 9
വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു ഞാൻ എൻ രക്ഷകനെ : എന്ന രീതി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?